Feel free to mail us:
punnaayyappatemple@gmail.com
Feel free to call us:
+91 9846065922
Home | Temple | Upadevas | Offerings | Poojas | Festivals | Administration | Videos | Photo gallery | Contacts
 
 
Temple News & Events
 
 
 
 
ശ്രീ ബാലമുരുക ആഘോഷകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ
രണ്ടാമത് സ്കന്ദ ഷഷ്ഠി ദിന മഹോൽസവം 2023 ഒക്ടോബർ വെള്ളിയാഴ്ച (1199 തുലാം 3)

സ്കന്ദ ഷഷ്ഠി ദിന മഹോൽസവത്തിന്
അയ്യപ്പനും സുബ്രഹ്മണ്യനും അഷ്ട ദ്രവ്യാഭിഷേകം ശീട്ടാക്കാൻ
₹1000/- രൂപ വീതം

1. ശുദ്ധജലം - ഭഗവദ് പ്രീതി
2. പാൽ - കാര്യവിജയം
3. തൈര് - പാപനാശനം
4. നെയ്യ് - രോഗമുക്തി
5. കരിമ്പ് നീര് - കാര്യസിദ്ധി
6. ഇളനീർ - വിഘ്ന നിവാരണം
7. അഷ്ടഗന്ധജലം - മനക്ലേശ നിവാരണം
8. പഞ്ചാമൃതം- സർവ്വാ ഐശ്വര്യം
 
 
 
 
 
 
2023 ജൂലൈ 17 മുതൽ കർക്കിടകമാസാചണം

നിത്യവും രാമായണ പാരായണം, ഗണപതി ഹോമം കർക്കിടക മാസ വിശേഷാൽ പൂജ

വഴിപാട് ശീട്ടാക്കാൻ ₹400/

ആഗസ്റ്റ് 11,12,13 ദിവസങ്ങളിൽ വൈകീട്ട് 7മണിക്ക് പി.രാധാ കൃഷ്ണൻ കാക്കശ്ശേരിയുടെ രാമായണ പ്രഭാഷണവും കർക്കിടക കഞ്ഞി വിതരണവും

ആഗസ്റ്റ് 13 ഞായറാഴ്ച്ച രവിലെ 5 മണിക്ക് തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മീകത്വത്തിൽ 108 നാളി കേരം കൊണ്ട് മഹാ ഗണപതി ഹോമം

പ്രഭാത ഭക്ഷണ വിതരണം
 
27/3/2023ന് ഭദ്രകാളീശ്വരിയുടെ ക്ഷേത്രത്തിൻ്റെ ശിലാസ്ഥാപനം നടക്കുകയാണ്. അതോടനുബന്ധിച്ച് അന്നേ ദിവസ രാവിലെ ലളിത സഹസ്രനാമജപം നടത്താവുന്നതാണ്. മാളിക പുറത്തന്മ കമ്മിററിയും ശ്രീധർമ്മശാസ്ത യുവ സമിതിയും വേണ്ടതായ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുക. 
 
പുന്ന അയ്യപ്പസുബ്രഹ്മണ്യ ക്ഷേത്രത്തിൽ തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്ത                             *"വൺതൗസൻ്റ് ചലഞ്ച്"* നാളെ(1/04/2023) മുതൽ ആരംഭിക്കുകയാണ്. ക്ഷേത്ര പുരോഗതിക്കായ് എല്ലാ മാസവും ₹1000 രൂപ തരുവാൻ തയ്യാറുള്ള 100 പേരെ കണ്ടെത്തുന്നതാണ് ഈ ചലഞ്ച്. ഇതിൽ പങ്കാളികളാകുന്ന ഓരോ ഭക്തൻ്റേയും പേരിൽ അയ്യപ്പനും മുരുകനും           ഒരോ *"ഒറ്റ കലശാഭിഷേകം"* നടത്തുകയും ഒരോ വഴിപാടുകാരൻ്റേയും പേരിൽ പുഷ്പാഞ്ജലി മാല പായസം എന്നിവയും ഗണപതിക്ക്             കറുകമാലയും ഒറ്റപ്പ നിവേദ്യവും നടത്തുന്നതുമാണ്‌. ഇതു വരെ 42 ഭക്തർ ഈ ചലഞ്ച് ഏറ്റെടുത്തിട്ടുണ്ട്.തുടർന്നും ഈ ചലഞ്ചിൽ ഭാഗഭാക്കാകുവാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു.
ശ്രീ പുന്ന അയ്യപ്പസുബ്രഹ്മണ്യ ക്ഷേത്രത്തിൽ
41 ദിവസത്തെ മണ്ഡലകാല ഭഗവദുപാസനയഞ്ജം ഇന്ന് ആരംഭിക്കുന്നു.

രാവിലെ കൂട്ട് ഗണപതി ഹോമം
വൈകീട്ട് :- സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതാഭിഷേകം - ₹1000
അയ്യപ്പ സ്വാമിക്ക് പഞ്ചദ്രവ്യാഭിഷേകം - ₹1000
പഞ്ചദ്രവ്യാഭിഷേകം
പഞ്ചാമൃതാഭിഷേകം
മണ്ഡലപൂജ - ₹1600
നാമജപം ഭജന
അന്നദാനം
വഴിപാടുകൾക്ക് പേരും നാളും നൽകി മുൻകൂട്ടി ശീട്ടാക്കണം
സാന്നിദ്ധ്യം ക്ഷണിക്കുന്നു.

Bank Account
SREE DHARMA SASTHA TRUST
PUNNA, CHAVAKKAD P.O - 680506
Reg.No. SRO/CKD/97/2010
GURUVAYUR CO.URBAN BANK, MAIN BRANCH
A/c No: 102110150000022
IFSCode: ICIC00GCUBL
(IFSCODE: ICICzeerozeeroGCUBL)
Transaction only RTGS, NEFT
 
 
 
 
 
 
 

*ശ്രീ പുന്ന അപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഉടുക്ക് പാട്ട് പഠനത്തിൻ്റെ അടുത്ത ബാച്ച് മണ്ഡലവിളക്കിനെ തുടർന്ന് ആരംഭിക്കാനാണ് ഉദ്ദേശി ക്കുന്നത്. സ്ത്രീ പുരുഷ മോ പ്രായഭേദത മോയില്ലാതെ താല്പര്യമുള്ള ആർക്കു വേണമെങ്കിലും പഠിക്കാം.

വിശദവിവരങ്ങൾക്ക് ശ്രീധർമ്മശാസ്ത യുവ സമിതി ഭാരവാഹികളായ

എം.എസ്.ഷിജു
Ph: +91 9746816658

എംടി.ഗിരീഷ്
Ph: +91 9747850058

അക്ഷയ്എംബാബു
Ph: +91 9037341014

നാരായണീയ പാരായണ സമിതി പ്രസിഡണ്ട് കൂളിയത്ത് ഗിതാവിനോദ്
Ph: +91 9495040682

മാളികപ്പുറത്തമ്മ കമ്മിററി ഭാരവാഹികളായ ലതികരവിറാം
Ph: +91 9633410715

സിന്ധുശിവദാസ്
Ph: +91 9747422944

എന്നിവരുമായോ
ട്രസ്റ്റ് ഓഫീസുമായോ ബന്ധപ്പെടുക*
Ph: +91 9747422944

 
 
 
പുന്ന അയ്യപ്പസുബ്രഹ്മണ്യ ക്ഷേത്രത്തിൽ ശ്രീധർമ്മശാസ്ത യുവ സമിതിയുടെ ആഭിമുഖ്യത്തിൽ ശാസ്താം പാട്ട് അരങ്ങേറ്റം അഖില കേരള ശാസ്താംപാട്ട് കലാകാര സംഘം സംസ്ഥാന പ്രസിഡണ്ട് ഇ.രമേശൻ ഉദ്ഘാടനം ചെയ്തു.യുവ സമിതി പ്രസിഡണ്ട് എം.എസ് ഷിജു അദ്ധ്യക്ഷത വഹിച്ചു.

ക്ഷേത്രം പ്രസിഡണ്ട് പി. യതീന്ദ്രദാസ് , എം.ടി.ഗിരീഷ്, പി.രാധാകൃഷ്ണൻ കാക്കശ്ശേരി, ആചര്യ സി.പി.നായർ, മോഹൻദാസ് ചേലനാട്ട്, മണത്തല ജനാർദ്ദനൻ ഗുരുസ്വാമി, ചിറമനേങ്ങാട് വാസുണ്ണി ഗുരുസ്വാമി, കാവീട് മോഹനൻ ഗുരുസ്വാമി, പഞ്ചവാദ്യ വിദ്വാൻ വെങ്കിടങ്ങ് വേലായുധൻ, അയിനിപ്പുള്ളി സന്തോഷ് വിശ്വനാഥൻ, എം.ബി.സുധീർ, വി.പ്രേംകുമാർ, എം.ടി.ബാബു, വി.എസ്.സുമേഷ്, പി.സി.വേലായുധൻ, അക്ഷയ് എം ബാബു, ഗീത വിനോദ്, ലതിക രവി റാം എന്നിവർ സംസാരിച്ചു.
 
 
 
 
*ശ്രീ പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഷഷ്ഠി,ഉടുക്ക് കൊട്ട് അരങ്ങേറ്റം, മണ്ഡലകാലം,അയ്യപ്പൻ വിളക്ക്, നറുക്കെടുപ്പ് എന്നീ കാര്യങ്ങൾക്കായി ട്രസ്റ്റ് ഓഫീസിൽ വെച്ച് ആലോചനയോഗം 16/10/22 ഞായർ രാവിലെ 10 മണി മുതൽ11 മണി വരെ. പ്രത്യേക പൊതുയോഗത്തിൽ.
 
 
 
ശ്രീ പുന്ന അയ്യപ്പസുബ്രഹ്മണ്യ ക്ഷേത്രത്തിൽ നടന്നുവരുന്ന ഉടുക്ക് പഠന ക്ലാസ്സ് അംഗങ്ങൾ പൂജക്ക് വെച്ച ഉടുക്ക് എടുത്ത് ഗണപതി കൊട്ടുന്നു.
 
 
*പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പൂജ വെയ്പ് ഇന്ന് (ഒക്ടോ:2ഞായർ) വൈകീട്ട് 6 മണിക്ക് ശേഷം*

** എപ്പോൾ പൂജവയ്ക്കണം ?

കന്നി മാസത്തിൽ സൂര്യൻ സഞ്ചരിക്കുമ്പോൾ ശുക്ലപക്ഷത്തിലെ അഷ്ടമി രാത്രിയിൽ പൂജ വച്ച് പൂജകൾ ചെയ്യണം.
*ഈ വർഷത്തെ അഷ്ടമി തിഥി രാത്രിയിൽ വരുന്നത് *ഒക്ടോബർ 2 ഞായറാഴ്ചയാണ്.*തിങ്കളാഴ്ച രാത്രിയിൽ അഷ്ടമി* *തിഥിയില്ല.ഞായറാഴ്ച വൈകിട്ട് 6 മണി 47:32 സെക്കൻ്റ് മുതൽ തിങ്കളാഴ്ച 4 മണി 38:01 സെക്കൻ്റ് വരെയാണ് അഷ്ടമി തിഥി.*

*പൂജ വയ്പ്: 2022 ഒക്ടോബർ 2 ഞായറാഴ്ച (1198 കന്നി 16) വൈകുന്നേരം 6:50 മുതൽ*

ദുർഗ്ഗാഷ്ടമി :
2022 ഒക്ടോബർ 3 തിങ്കളാഴ്ച (1198 കന്നി 17 )

മഹാനവമി ആയുധപൂജ :
2022 ഒക്ടോബർ 4 ചൊവ്വാഴ്ച (1198 കന്നി 18) വൈകിട്ട്

വിജയദശമി പൂജയെടുപ്പ്:
2022 ഒക്ടോബർ 5 ബുധനാഴ്ച (1198 കന്നി 19 രാവിലെ.പൂജയെടുപ്പിനു ശേഷം വിദ്യാരംഭം.

വിദ്യാരംഭം: 2022 ഒക്ടോബർ 5 ബുധനാഴ്ച (1198 കന്നി 19 ) രാവിലെ 09:09 വരെ ഉത്തമം. അതിൽത്തന്നെ രാവിലെ 7:16 വരെ അത്യുത്തമം
 
 
 
*ശ്രീ പുന്ന അയ്യപ്പസുബ്രഹ്മണ്യ ക്ഷേത്രത്തിൽ വൃശ്ചികം ഒന്നിന് (നവ: 16 ) ആരംഭിച്ച മണ്ഡലകാല ഭഗ ദുപാസനയഞ്ജം 41-ാം ദിവസമായ നാളെ (ഡി: 26) സമാപനം കുറിക്കുന്നു.*

*ശ്രീധർമ്മ ശാസ്താ യുവ സമിതിയുടെ ആഭിമുഖ്യത്തിൽ എം.ടി.ഗിരീഷും എംഎസ് ഷിജുവും നേതൃത്വം നൽകിയ ഭജനയിൽ പങ്കെടുത്ത ബാലിക ബാലൻ മാർക്കും അമ്മമാർക്കും ഭക് ജനങ്ങൾക്കും ഭഗവദ് കൃപാകടാക്ഷം ഉണ്ടാകട്ടെ*പഞ്ചാവ്യഭിഷേകവും അന്നദാനവും വഴിപാടുകളും നടത്തിയതും ഭഗവദ്യയുണ്ടാകട്ടെ*

*ക്ഷേത്രത്തിലേക്ക് 80 കി. നെയ്യും 3ടിൻ എണ്ണയും മറ്റെല്ലാ സഹായങ്ങളും ലഭ്യമാക്കുന്നതിനും എല്ലാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത ശ്രീധർമ്മ ശാസ്താ ട്രസ്റ്റ് രക്ഷാധികാരി മോഹൻ ദാസ് ചേലനാടിനോടുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.*

*സർവ്വോപരി ക്ഷേത്രാങ്കണത്തിൽ നിറസാന്നിദ്ധ്യമായി എത്തിച്ചേർന്ന ഗുരുവായൂരപ്പൻ്റെ മുഖ്യ തന്ത്രിയായി ചുമതലയേറ്റ ക്ഷേത്രം തന്ത്രി ഡോ:ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ തന്ത്രിയോടുള്ള അളവറ്റ കടപാട് അറിയിക്കുന്നു*

*ഡി: 27 ന് ആരംഭം കുറിക്കുന്ന ഉടുക്ക് പാട്ട് പഠന ക്ലാസ്സിലേക്കും ആരംഭ ചടങ്ങിലേക്കു എല്ലാവരേയും ക്ഷണിക്കുന്നു.*
 
 
 
ഗുരുവായൂർ ക്ഷേത്രത്തിലെ വലിയ തന്ത്രിയായ ബ്രഹ്മശ്രീ ഡോ:ചേന്നാസ് ദിനേശൻ തന്ത്രിയെ ശ്രീ. പുന്ന അയ്യപ്പക്ഷേത്രം ഭാരവാഹികൾ ഇല്ലത്ത്‌ പോയി ആദരിച്ചു.
 
 
വാവർ സ്വാമിയുടെ ഭക്തർ വാവർ പള്ളിയുടെ മുൻപിൽ (പുന്ന അയ്യപ്പ വിളക്കിൽനിന്ന്
 
ശ്രീ പുന്ന അയ്യപ്പസുബ്രഹ്മണ്യ ക്ഷേത്രത്തിൽ *മണ്ഡലകാല ഭഗവദ്ദുപാസനയഞ്ജത്തിന്റെ ഇരുപതാം വാർഷീകം ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഡോ: ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് 41 ദിവസം തെളിയുന്ന *മണ്ഡല ദീപം പ്രോജ്വലനം* ചെയ്തു കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.

*21 വർഷത്തെ മണ്ഡലകാല ഭഗവദ്ദുപാസനയജ്ഞത്തെ പ്രതിനിധീഭവിച്ചുകൊണ്ട് 21 ദേശ ക്ഷേത്രങ്ങളുടെ ഭാരവാഹികൾ 21 നിലവിളക്കുകൾ കൊളുത്തി.*

ക്ഷേത്രം പ്രസിഡണ്ട് പി. യതീന്ദ്രദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് കവി രാധാകൃഷ്ണൻ കാക്കശ്ശേരി, ആചാര്യ സി.പി.നായർ, വിജയലക്ഷ്മി ടീച്ചർ, അയിനിപ്പള്ളി വിശ്വനാഥൻ എന്നിവരെ ആദരിച്ചു.
മോഹൻ ദാസ് ചേലനാട്ട്, എം.ബി.സുധീർ, എം.കെ.സിന്ധാർത്ഥൻ, എംടി ബാബു,ഇവി ശശി, എം.എസ്.ഷിജു, ലതിക രവിറാം,ഗീത വിനോദ്, എന്നിവർ സംസാരിച്ചു.

41 ദിവസങ്ങളിലായി അയ്യപ്പൻ വിളക്ക് പഞ്ചദ്രവ്യാഭിഷേകം, വിശേഷാൽ പൂജകൾ, നിത്യവും നാമജപം ഭജന അന്നദാനം, ശബരിമല യാത്ര തുടങ്ങിയവയുണ്ടായിരിക്കു.
 
   
   
   
 
 
 
 
Home | Temple | Upadevas | Offerings | Poojas | Festivals | Administration | Photo gallery | News Events | Contacts
2016 © punnaayyappatemple.com All Rights Reserved You are the visitor